Some Thoughts

Monday, January 12, 2015



മണികര്‍ണ്ണിക ഘട്ട്--

പാര്‍വ്വതീപരമേശ്വരന്മാര്‍ ഇവിടെ സ്നാനം ചെയ്തുവെന്നും, ഗംഗയില്‍ മുങ്ങിയപ്പോള്‍ ശ്രീപാര്‍വ്വതിയുടെ മൂക്കൂത്തിയും കമ്മലും ഗംഗയില്‍ വീണു പോയെന്നും, അങ്ങിനെയാണ് മണികര്‍ണ്ണിക ഘട്ട് എന്ന പേര് വന്നതെന്നുമാണ് സങ്കല്പം. ഇവിടെയാണ് ഗംഗയില്‍ മുങ്ങി പാപവിമുക്തമാകുന്നു എന്ന് വിശ്വാസം......
കാശിയിലെ ഗംഗ തീരത്ത്, ഇവിടെ ഏതു സമയവും നാലഞ്ചു ചിത ഒന്നിച്ചു കത്തുന്നു. പറഞ്ഞു കേട്ടത് പോലെ യാതൊരു മാലിന്യവും ഞങ്ങള്‍ വാരാണസിയില്‍ ഒരിടത്തും കണ്ടില്ല.. ഗംഗയില്‍ ഒഴുകി നടക്കുന്ന ശവശരീരങ്ങളെക്കുറിച്ചും, മാലിന്യങ്ങള്‍ നിറഞ്ഞ ഇടവഴികളെ കുറിച്ചും പിടിച്ചുപറിക്കാരെ കുറിച്ചും ഒക്കെ കേട്ടുകൊണ്ടാണ് ഞങ്ങള്‍ വാരാണസിയില്‍ എത്തിയത്..

അതിരാവിലെ മുതല്‍ ഗംഗാപൂജ നടത്തുന്ന സ്ത്രീകള്‍ ഒഴുക്കുന്ന പൂക്കളും കത്തുന്ന ചിരാതുകളും മാത്രമേ ഗംഗയില്‍ ഒഴുകുന്നുള്ളൂ.. ക്ഷേത്രത്തിലേക്കുള്ള കരിങ്കല്ല് പാകിയ ഇടുങ്ങിയ ഇടവഴികള്‍ എല്ലാം വൃത്തിഉള്ളതായിരുന്നു.... വെളുപ്പിനെ രണ്ടു മണിക്ക് താമസസ്ഥലത്ത് നിന്നും റോഡിലൂടെ നടന്നു ഇടവഴികളില്‍ എത്തിയാല്‍ അവിടെ പോലീസുകാര്‍ നമ്മെ ക്ഷേത്രത്തിലേക്ക് നയിക്കും. Autorikshaw യില്‍ അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് പോകാന്‍ ഒരാള്‍ക്ക് പത്തു രൂപ എന്നതാണ് നിരക്ക്.. വഴിയരികിലെ പാനിപൂരിയും ചെറിയ മണ്ണുകൊണ്ടുള്ള "കുല്ലട്" എന്ന് അവര്‍ വിളിക്കുന്ന കപ്പില്‍ മസാല ചായ കുടിക്കുകയും ഒക്കെ ചെയ്തു..ബനാറസി ശാപ്പാടും കഴിച്ചു...

പിന്നെ ഒന്ന് പറയാതെ വയ്യ...വാരണാസിക്കാര്‍ക്ക് ഒന്നേ പറയാനുള്ളൂ..അല്‍പ ദിവസം കൊണ്ട് "നരേന്ദ്ര മോദിജി" വാരണാസിക്ക് വരുത്തിയ മാറ്റങ്ങളെക്കുറിച്ച്.. ട്രെയിനില്‍ പരിചയപ്പെട്ടവര്‍ക്കും അദ്ധേഹത്തെ കുറിച്ചേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ.

No comments:

Post a Comment