Some Thoughts

Tuesday, May 29, 2012

A story...of Krishna & Ganesha..


രോഹിണി കണ്ണനെ കുളിപ്പിച്ച് പൊന്നിന്‍ കസവുള്ള പട്ടു കോണകവും, കിങ്ങിണിയും, മുത്തുമാലയും ചാര്‍ത്തിച്ചു വാലിട്ടു കണ്ണെഴുതി, ഒറ്റ പീലിയും നിറുകയില്‍ കുത്തി, ഗോപി ചന്ദനവും തൊടുവിച്ചു തെവാരപ്പുരയിലേക്ക് അയച്ചു.
ഉണ്ണിയെ കണ്ടതും യശോദ പറഞ്ഞു," കണ്ണാ, നിവേദ്യം ഒന്നും തൊടരുത്..ട്ടോ.."
"
ഇന്നെന്താമ്മേ വിശേഷം?"
"
ഉണ്ണി, ഇന്ന് സന്കടഹരണ ചതുര്‍ഥി. ഇന്ന് വിഖ്നെശ്വരനെ പൂജിച്ചാല്‍ സര്‍വ ദുഖങ്ങളും തീരും."
"
അത് ദുഃഖം ഉള്ളവര്‍ക്കല്ലേ? ഇതുപോലൊരു ഓമന ഉണ്ണി ഉള്ളപ്പോള്‍ അമ്മക്കെന്തു സങ്കടം?"
യശോദ നെടുവീര്‍പ്പിട്ടു; "ഉണ്ണി നീ തന്നെയാണെന്റെ സങ്കടം. കട്ടും, കവര്‍ന്നും , കുസൃതി കാണിച്ചും, എന്ത് അപവാദങ്ങളാണ് ഉണ്ണി ഉണ്ടാക്കിയിരിക്കുന്നത്. ഏതെന്കിലും അമ്മക്കിത് സഹിക്യോ ?"
കഷ്ടം! കണ്ണന് നിരാശ തോന്നി. ഉണ്ണിയുടെ ഈ കുസൃതിയാണ് ഇന്ന് ലോകത്തിന്റെ സങ്കടം തീര്‍ക്കുന്നത്. നാളെ എന്നെ പോലെ ഉണ്ണികള്‍ ഉണ്ടാവാന്‍ അമ്മമാര്‍ മോഹിക്കും. കണ്ണന്‍ ദുഃഖം അഭിനയിച്ചു ചോദിച്ചു..
"
അമ്മെ , വികൃതി കുട്ടികളുടെ ബുദ്ധി നന്നാവാന്‍ എന്താ ഒരു മാര്‍ഗം?"
യസോടക്ക് സന്തോഷമായി. "ഉണ്ണി ഇവിടെ ഇരിക്കൂ.... അമ്മ പൂജ ചെയ്യുമ്പോള്‍ "ബുദ്ധി നന്നാവണെ," എന്ന് ഗണെശനോട് ഉള്ളുച്ചുട്ടു പ്രാര്‍ത്ഥിക്കണം.."
യശോദ പൂജദ്രവ്യങ്ങളെല്ലാം നിരത്തി കണ്ണടച്ച് ധ്യാനം മനസപൂജ ഇവ തുടങ്ങി.
"
മുദാകരാത്തമോദകം സദാ വിമുക്തി സാധകം .. " എന്നിങ്ങനെ യശോദ ധ്യാനം ആരംഭിച്ചപ്പോള്‍ മുകുന്ദന്റെ ചിതം മോദകത്തില്‍ ഉറച്ചു.
പാത്രവും എടുത്തു കണ്ണന്‍ പമ്മിപമ്മി പുറത്തു കടന്നു....കൂട്ടുകാര്‍ക്കെല്ലാം വീതിച്ചു കൊടുത്തു പത്രം അടച്ചു തിരിച്ചു കൊണ്ട് വന്നു വെച്ചു..
യശോദ കണ്ണ് തുറന്നു പത്രം ശൂന്യമായിരിക്കുന്നത് കണ്ടു.
യോഗേന്ദ്ര വന്ദ്യമായ തൃപ്പാദം കുഞ്ഞി തുടകള്‍ക്കുമേല്‍ കയറ്റി വെച്ച് കണ്ണന്‍ ധ്യാനത്തില്‍ ഇരിക്കുന്നു..
"
ഉണ്ണി, നീ നിവേദ്യം കവര്‍ന്നുവോ?"
"
പാവം ഉണ്ണി ഗണേശന്‍ എത്ര നേരമാണ് അമ്മയുടെ ധ്യാനം! മോദകം മുന്‍പില്‍ കണ്ടപ്പോള്‍ അതെടുത്ത് കഴിച്ചു കാണും.."
വിഖ്നെശ്വരന്റെ പൂജക്ക് വിക്ഹ്നം വന്നപ്പോള്‍ യസോടക്ക് വിഷമമായി....
അമ്മയുടെ ദുഃഖം കണ്ടു ഉണ്ണി പറഞ്ഞു; " അമ്മെ, കുറച്ചു നെയ്യപ്പം ബാക്കി ഉണ്ടല്ലോ. അത് കൊണ്ട് പൂജ മുഴുവന്‍ ആക്കാമല്ലോ. "
ഭക്തയായ യശോദ ആശ്വാസത്തോടെ നെയ്യപ്പം എടുത്തു കൊണ്ട് വന്നു കണ്ണടച്ച് വീണ്ടും ധ്യാനം തുടങ്ങി.
ശ്രീകൃഷ്ണന്റെ അമ്മക്ക് ഗണേശനെ ധ്യാനിക്കാന്‍ എന്താണ് പ്രയാസം? ആ ശുദ്ധ ഹൃദയത്തില്‍ ഗണേശന്‍ താനെ പ്രത്യക്ഷപ്പെട്ടു. ഉണ്ണികുടവയറും, തിരുമുഖവും, എണ്ണിക്കൂടാത്ത വിക്രതികളുമായി ഗണേശന്‍ ഹൃദയത്തില്‍ പ്രവേശിച്ചപ്പോള്‍ യശോദ സര്‍വം മറന്നു.
ഗണപതി ഉണര്‍ന്നു; കണ്ണന്‍ നെയ്യപ്പം ഓരോന്നായി തുംബികൈയില്‍ വെച്ച് കൊടുത്തു.
അങ്ങനെ കുംബോദരനും, ആലിലവയറനും കൂടി നിവേദ്യം മുഴുവന്‍ തീര്‍ത്തു. യശോദ കണ്ണ് തുറന്നപ്പോള്‍ ഗണേശന്‍ മറഞ്ഞു. ഉണ്ണികൃഷ്ണന്‍ കണ്ണടച്ച് ധ്യാനത്തില്‍ മുഴുകി..
യശോദ കപട യോഗിയുടെ ചെവിക്കു പിടിച്ചു..
"
കള്ള കൃഷ്ണ, രണ്ടു പ്രാവശ്യം നീ മോഷണം നടത്തി. വാ പൊളിക്കൂ , നോക്കട്ടെ..."
വിടരുന്ന താമര മലരുപോലെ സര്‍വേശ്വരനുണ്ണി വാ പിളര്‍ന്നു. ആ കുഞ്ഞു വായില്‍ നോക്കിയ യശോദ അമ്പരന്നു.. ആയിരക്കണക്കിന് വക്രതുണ്ടന്മാരായ ഗണേശ രൂപങ്ങള്‍! എല്ലാവരുടെയും തുംബിയില്‍ താന്‍ ഉണ്ടാക്കിയ അപ്പവും അടയും മോദകവും.. യശോദ പരമാനന്ദ പരവശയായി.
ലോകത്തിലെ ഏക സന്കടഹരണ ഗണപതി തന്റെ ഉണ്ണികൃഷ്ണന്‍ തന്നെ എന്ന അദ്വൈത ജ്ഞാനം ഒരു നിമിഷത്തേക്ക് യശോദക്കുണ്ടായി.
ആനന്ദത്തോടെ ആനന്ദകൃഷ്ണനെ യശോദ മാറോടണക്കി ഉമ്മ വെച്ചു....

Friday, May 25, 2012

Narayaneeyam

അല്ലയോ ഗുരുവായൂരപ്പാ!
അവിടുന്ന് താനുണ്ടാക്കിയ ജഗത്തിനെ തന്നില്‍ തന്നെ ലയിപ്പിക്കുന്നു എന്ന് ചിലന്തിയില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു..
സ്വന്തം ഉദരത്തില്‍ നിന്നും ഉണ്ടാകുന്ന നൂല്‍ കൊണ്ട് ചിലന്തി വല കെട്ടി അതിനെ സംരക്ഷിച്ചു അതില്‍ കഴിഞ്ഞു കൂടി വീണ്ടും അതിനെ അഴിച്ചു തന്നിലേക്ക് തന്നെ വലിച്ചെടുത്തു ഏകനായി ഇരിക്കുന്നു..
വേട്ടാളന്‍ തന്റെ കൂട്ടില്‍ കൊണ്ട് വെക്കുന്ന പുഴു വേട്ടാളനെ തന്നെ നിരന്തരം ചിന്തിച്ചു ഒടുവില്‍ വേട്ടാളനായി തീരുന്നു..
ജനനം മുതല്‍ മരണം വരെ അശുദ്ധവും മരിച്ചാല്‍ പിന്നെ വെറും വെണ്ണിറും ആയിട്ടുള്ള ഈ ദേഹവും വൈരാഗ്യ വിവേകങ്ങള്‍ ജനിപ്പിക്കുന്ന ഒരു ആചാര്യന്‍ ആണ്.
അല്ലയോ ഗുരുവായൂരപ്പാ, ഈ ദേഹത്തില്‍ എനിക്ക് വലിയ മോഹം ഭവിക്കുന്നു എന്നത് അത്യാശ്ചര്യകരം ആയിരിക്കുന്നു.. ഈ ദേഹമോഹത്തെ അങ്ങ് കളഞ്ഞു തരേണമേ!
നാരായണീയം; 93;8.

Monday, May 14, 2012

കുലീനയായ വധു

വിവാഹിതരായി ഭര്തൃ ഗൃഹത്തിലേക്കു ചെല്ലുന്ന നവ വധുക്കള്അനുഷ്ടിക്കേണ്ട പെരുമാറ്റ രീതിയെപറ്റി കണ്വന്ശകുന്തളയോട് പറയുന്നതായി കാളിദാസന്എഴുതിയ വരികള്‍.....
"
സേവിചീടുക പൂജ്യരെ പ്രിയസഖി-
ക്കൊപ്പം സപത്നീജനം
ഭാവിചീടുക കാന്തനോടിടയൊലാ-
ധിക്കാരമേറ്റിടിലും
കാണിചീടുക ഭ്രുത്യരില്ദയ, ഞെളി-
ന്ജീടായ്ക ഭാഗ്യങ്ങളില്,
വാണീടിങ്ങനെ കന്യയാള്ഗൃഹണിയാ-
ളല്ലെന്കിലോ ബാധ താന്‍".....