Some Thoughts

Sunday, January 25, 2015

ഓമനകുട്ടന്‍ ഗോവിന്ദന്‍


ഓമനകുട്ടന്‍ ഗോവിന്ദന്‍
ബലരാമനെ കൂടെ കൂടാതെ
കാമിനി മണി അമ്മതന്നിങ്കല്‍
സീമനിചെന്നുകെറിനാന്‍
അമ്മയുമപ്പോള്‍ മാറണച്ചിട്ടങ്ങുമ്മ വെച്ചു കിടാവിനെ..
അമ്മിഞ്ഞ നല്‍കി ആനന്ദിപ്പിച്ചു
ചിന്മയനപ്പോളോതിനാന്‍
'
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരുമായി വനത്തില്‍
കളിപ്പാനായി ഇപ്പോള്‍ ഞാന്‍ അമ്മെ പോകട്ടെ ?
അയ്യോ എന്നുണ്ണി പോകല്ലേ ഇപ്പോള്‍
തീയ്യുപോലുള്ള വെയിലല്ലേ ?
വേറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടിടക്കിങ്ങുണണുവാന്‍
നറുനെയ്യു കൂട്ടി ഉരുട്ടീട്ടും
നല്ലോരുറതൈരു കൂട്ടി ഉരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചിട്ടും
നല്ലോരുരുളയും എന്റെ മുരളിയും
തരികെയെന്നങ്ങുലാത്തി ചാഞ്ചാടി
സരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു....


പണ്ടൊക്കെ ഇരുട്ടിനെ എന്ത് പേടിയായിരുന്നു..സന്ധ്യയായാല്‍ എങ്ങും ഇരുട്ട് തന്നെ..കിഴക്കേടത്ത് വീട്ടില്‍ വൈദ്യുതി എത്തിയിരുന്നു, എന്നിട്ടും ഒന്നോ രണ്ടോ മിന്നാമിനുങ്ങ് പോലെ കത്തുന്ന ബള്‍ബ്‌ന്‍റെ പ്രകാശം ഇരുട്ടിനെ നീക്കാന്‍ പോന്നതായിരുന്നില്ല. അറ വാതുക്കല്‍ കത്തിച്ചു വെച്ചിരുന്ന നിലവിളക്കില്‍ നിന്നും അതില്‍ കൂടുതല്‍ പ്രകാശം വരുന്നുണ്ടായിരുന്നു. രാത്രിയില്‍ കക്കൂസ്സില്‍ പോകേണ്ടി വന്നാല്‍ പിന്നെ പറയണ്ട....ദൂരെ കാട് പിടിച്ചു കിടക്കുന്നിടത്ത് ഓല കൊണ്ട് മറച്ച ആ കക്കൂസ് പകലുപോലും പേടി ഉണ്ടാക്കിയിരുന്നു.

                അമ്മൂമ്മ എന്തെങ്കിലും വെളിച്ചവുമായി കാവല്‍ നില്‍ക്കും. അമ്മൂമ്മക്കും കാവലായി പടിഞ്ഞാറെ തളത്തിന്റെ കതകു ചാരി ഗൌരി വല്യമ്മയും ഉണ്ടാവും. പാവം വല്ല്യംമക്ക് ഇരുട്ടത്ത്‌ ശരിക്കും കാഴ്ചയില്ല.. എന്നാലും വല്യമ്മ അവിടിരുന്നാല്‍ ഒരു ധൈര്യമാണ്. ആ വീട്ടിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ മുറി പടിഞ്ഞാറെ തളത്തിനോട് ചേര്‍ന്നുള്ള പ്രസവ മുറി ആയിരുന്നു. നാല് വലിയ പടികള്‍ കവച്ചു വെച്ച് കയറി വേണം
, ഉയരത്തിലുള്ള ആ മുറിയില്‍ എത്താന്‍. പ്രസവം എളുപ്പമാക്കനയിരുന്നോ എന്ന് തോന്നും, ആ പടികള്‍..

          അഞ്ചു  തലമുറയിലെ സ്ത്രീകള്‍ തുരുതുര കുഞ്ഞുങ്ങളെ പ്രസവിച്ച ആ മുറി നിറയെ ഇരുട്ടായിരുന്നു. ആരുടെയെങ്കിലും പ്രസവം ആകുമ്പോള്‍ തേച്ചു കഴുകി ചാണകം തളിച്ച്
disinfect ചെയ്യും..വളരെ ഉയരമുള്ള ഒരു കട്ടില്‍ മാത്രമായിരുന്നു അവിടെയുള്ളത്, കട്ടിലിനോട് ചേര്‍ന്നുള്ള ഭിത്തിയില്‍ ഉയരത്തില്‍ ഒരു ചെറിയ ജനല്‍..പകല്‍ അല്പം മാത്രം പ്രകാശം ഉള്ളിലേക്ക് വരും. പ്രസവിക്കുന്ന സ്ത്രീയും അമ്മൂമ്മയും ഏലിയാമ്മ midwife ഉം അകത്തു കയറിയാല്‍ പടിഞ്ഞാറെ തളത്തില്‍ നിന്നുള്ള ആ ഘനമുള്ള വാതില്‍ ചേര്‍ത്തടച്ചു സാക്ഷ ഇടും..ഇനി ഒരു ശബ്ദവും പുറത്തേക്ക് വരില്ല.

           അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ഇടനാഴിയില്‍ നിന്നും ഒരു വാതില്‍ ഈ മുറിയിലെക്കുണ്ട്..പഴയ ക്ഷേതങ്ങളില്‍ പ്രവേശിക്കുമ്പോഴുള്ള ഉയരത്തിലുള്ള ഒരു പടി ഇവിടെയും ഉണ്ട്. കാലു കവച്ചു വെച്ച് അപ്പുറത്ത് കടക്കണം. ഇതിലൂടെയാണ് പാറുഅമ്മ ചൂട് വെള്ളവും പഴന്തുണിയുമൊക്കെ അകത്തു എത്തിച്ചിരുന്നത്. ഇന്നത്തെ തലമുറ
unhygienic എന്നും മറ്റും പറയാന്‍ സാധ്യതയുള്ള ആ മുറിയില്‍ എല്ലാം സുഖപ്രസവം ആയിരുന്നു..പ്രസവത്തോടെ ഒരു കുഞ്ഞോ അമ്മയോ മരിച്ചില്ല. അംഗവൈകല്യമുള്ള ഒരു കുഞ്ഞു പോലും അവിടെ ജനിച്ചില്ല. 

Monday, January 12, 2015



മണികര്‍ണ്ണിക ഘട്ട്--

പാര്‍വ്വതീപരമേശ്വരന്മാര്‍ ഇവിടെ സ്നാനം ചെയ്തുവെന്നും, ഗംഗയില്‍ മുങ്ങിയപ്പോള്‍ ശ്രീപാര്‍വ്വതിയുടെ മൂക്കൂത്തിയും കമ്മലും ഗംഗയില്‍ വീണു പോയെന്നും, അങ്ങിനെയാണ് മണികര്‍ണ്ണിക ഘട്ട് എന്ന പേര് വന്നതെന്നുമാണ് സങ്കല്പം. ഇവിടെയാണ് ഗംഗയില്‍ മുങ്ങി പാപവിമുക്തമാകുന്നു എന്ന് വിശ്വാസം......
കാശിയിലെ ഗംഗ തീരത്ത്, ഇവിടെ ഏതു സമയവും നാലഞ്ചു ചിത ഒന്നിച്ചു കത്തുന്നു. പറഞ്ഞു കേട്ടത് പോലെ യാതൊരു മാലിന്യവും ഞങ്ങള്‍ വാരാണസിയില്‍ ഒരിടത്തും കണ്ടില്ല.. ഗംഗയില്‍ ഒഴുകി നടക്കുന്ന ശവശരീരങ്ങളെക്കുറിച്ചും, മാലിന്യങ്ങള്‍ നിറഞ്ഞ ഇടവഴികളെ കുറിച്ചും പിടിച്ചുപറിക്കാരെ കുറിച്ചും ഒക്കെ കേട്ടുകൊണ്ടാണ് ഞങ്ങള്‍ വാരാണസിയില്‍ എത്തിയത്..

അതിരാവിലെ മുതല്‍ ഗംഗാപൂജ നടത്തുന്ന സ്ത്രീകള്‍ ഒഴുക്കുന്ന പൂക്കളും കത്തുന്ന ചിരാതുകളും മാത്രമേ ഗംഗയില്‍ ഒഴുകുന്നുള്ളൂ.. ക്ഷേത്രത്തിലേക്കുള്ള കരിങ്കല്ല് പാകിയ ഇടുങ്ങിയ ഇടവഴികള്‍ എല്ലാം വൃത്തിഉള്ളതായിരുന്നു.... വെളുപ്പിനെ രണ്ടു മണിക്ക് താമസസ്ഥലത്ത് നിന്നും റോഡിലൂടെ നടന്നു ഇടവഴികളില്‍ എത്തിയാല്‍ അവിടെ പോലീസുകാര്‍ നമ്മെ ക്ഷേത്രത്തിലേക്ക് നയിക്കും. Autorikshaw യില്‍ അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് പോകാന്‍ ഒരാള്‍ക്ക് പത്തു രൂപ എന്നതാണ് നിരക്ക്.. വഴിയരികിലെ പാനിപൂരിയും ചെറിയ മണ്ണുകൊണ്ടുള്ള "കുല്ലട്" എന്ന് അവര്‍ വിളിക്കുന്ന കപ്പില്‍ മസാല ചായ കുടിക്കുകയും ഒക്കെ ചെയ്തു..ബനാറസി ശാപ്പാടും കഴിച്ചു...

പിന്നെ ഒന്ന് പറയാതെ വയ്യ...വാരണാസിക്കാര്‍ക്ക് ഒന്നേ പറയാനുള്ളൂ..അല്‍പ ദിവസം കൊണ്ട് "നരേന്ദ്ര മോദിജി" വാരണാസിക്ക് വരുത്തിയ മാറ്റങ്ങളെക്കുറിച്ച്.. ട്രെയിനില്‍ പരിചയപ്പെട്ടവര്‍ക്കും അദ്ധേഹത്തെ കുറിച്ചേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ.

Friday, August 2, 2013

"കൌസല്യാ സുപ്രജാ രാമ"


അദ്ധ്യാത്മരാമായണത്തില്‍ അവതാര പുരുഷനായി സാക്ഷാല്‍ ശ്രീ നാരായണന്‍ ജന്മമെടുക്കുന്നതായിട്ടാണ് വിവരിച്ചിട്ടുള്ളത്. ഈ അവസരത്തിലാണ് കൌസല്യാസ്തുതി നാം കാണുന്നത്.
കൌസല്യയുടെ മഹത്വം ഭാരതത്തിലെ മാതൃസങ്കല്‍പ്പത്തിന്റെ മഹത്വമാണ്.
യാഗരക്ഷക്ക് വേണ്ടി ശ്രീരാമലക്ഷ്മണന്മാരെ തന്റെ ആശ്രമത്തിലേക്ക് കൊണ്ട് പോകുന്ന വിശ്വാമിത്രമഹര്‍ഷി അതിരാവിലെ ശ്രീരാമനെ വിളിച്ചുണര്‍ത്തുന്നത്
"കൌസല്യാ സുപ്രജാ രാമ" എന്ന പദങ്ങളില്‍ കൂടിയാണ്.
രാമനെപ്പോലെ ഒരു സുപ്രജയെ പ്രസവിച്ച അമ്മ തീര്‍ച്ചയായും ധന്യയാണ്‌ എന്ന് വിശ്വാമിത്ര മഹര്‍ഷി നമ്മളെ ഓര്‍മ്മിപ്പിക്കുകയാണോ ഈ സംബോധനയില്‍ കൂടി? രാമന്റെ സദ്ഗുണങ്ങളുടെ ഉറവിടം കൌസല്യയാണോ? അങ്ങനെയാണെങ്കില്‍ അതില്‍ അമ്മമാര്‍ക്ക് ഒരു സന്ദേശം ഒളിഞ്ഞു കിടക്കുന്നുണ്ട്. സുപ്രജകളെ പ്രസവിച്ചെടുക്കലാണ് അമ്മയുടെ കര്‍ത്തവ്യം!
ധര്‍മ്മ സംരക്ഷകരായ മക്കളെ പ്രസവിക്കുവാനുള്ള അര്‍ഹത അമ്മമാര്‍ നേടിയെടുക്കുന്നത് അവര്‍ അനുഷ്ടിക്കുന്ന തപസ്സിന്റെയും വൃതങ്ങളുടെയും ഫലമായാണ്.
ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചു പ്രസവിചെടുത്തു സത്യധര്‍മ്മാദികളെ പാലനം ചെയ്യുന്ന ഒരു പ്രജയായി വളര്‍ത്തിയെടുക്കുന്ന ദേവകാര്യമാണ് ഓരോ സ്ത്രീക്കും ചെയ്യാനുള്ളത്.
സ്വാര്‍ഥതയെ ത്യജിച്ചു നിസ്വാര്‍ഥതയെ കൈവരിക്കുന്ന ഇതാണ് അവള്‍ക്കു ചെയ്യാനുള്ള മഹാത്യാഗം.
തന്റെ ആത്മാവും താന്‍ പ്രസവിച്ച കുഞ്ഞിന്റെ ആത്മാവും ഒന്നാണെന്ന് ബോധിക്കുന്ന അമ്മ അദ്വൈത തത്വത്തിന്റെ ഏറ്റവും ദുര്‍ഗ്ഗമമായ പടി കയറി കഴിഞ്ഞിരിക്കുന്നു. അവളില്‍ ഉദ്ഭൂതമായിരിക്കുന്ന സ്നേഹവാല്‍സല്യാദി വികാരങ്ങളെ വികസിപ്പിച്ചു പന്തലിപ്പിച്ചു സകല ജീവരാശികളെയും അവള്‍ക്കതില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും; ഏകാത്മഭാവത്തിന്റെ ആ ഔന്നത്യത്തില്‍ ഇരുപ്പുറപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ മാതാവ് വിശ്വമാതാവായിത്തീരുന്നു.

കടപ്പാട്; ഭക്തപ്രിയ മാസിക

Friday, July 27, 2012

Tell no lies....

No lie of any sort is good. A false garb, even though a holy one, is not good. If the outer garb does not correspond to the inner thought, it gradually brings ruin. Uttering false words or doing false deeds, one gradually loses all fear. Far better is the white cloth of a householder.
Sri Ramakrishna

Wednesday, July 18, 2012

മനസ്സ്

നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തില്‍ അടങ്ങിയിരിക്കുന്ന ഒരു അത്ഭുദമായ ശക്തിയാണ് മനസ്സ്. നമ്മുടെ ശരീരത്തില്‍ 'ഞാന്‍' എന്ന ബോധത്തില്‍ ഉണരുന്നതേതോ അത് മനസ്സാണ്. മനസ്സു ഉള്ളിലുള്ള ചൈതന്യത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍, എല്ലാ ചിന്തകളുടെയും ഉറവിടമായ ഞാന്‍ എന്ന അഹങ്കാരം ഇല്ലാതാകുന്നു. അപ്പോള്‍ യഥാര്‍ത്ഥ ഞാന്‍ അനന്ത ശക്തിയായ ഈശ്വര ചൈതന്യം പ്രകാശിക്കുന്നു. അഹങ്കാരത്തിന്റെ ഒരു സൂക്ഷ്മ കണികപോലും ഇല്ലാതാകുമ്പോള്‍ മനസ്സ് പൂര്‍ണമായും ഈശ്വര ചൈതന്യം മാത്രമായിതീരുന്നു.

Sunday, July 15, 2012

കര്‍ക്കടകം

കര്‍ക്കടക മാസത്തെ അടുത്ത കാലത്താണ് 'രാമായണ മാസം ' എന്ന് പറഞ്ഞു തുടങ്ങിയത്....പണ്ടുള്ളവര്‍ 'പഞ്ഞ മാസം' എന്ന് പറഞ്ഞിരുന്നു....
മഴ കാരണം കൃഷിക്കാരും മറ്റും ജോലി ഇല്ലാതെ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുന്ന അവസ്ഥ....ദാരിദ്ര്യവും, പകര്‍ച്ച വ്യാധിയും ഒക്കെ ആയി മനുഷ്യരും വളര്‍ത്തു മൃഗങ്ങളും ബുദ്ധിമുട്ടിയിരുന്ന കാലം....
ഈ കഷ്ട സമയത്തെ അതിജീവിക്കാന്‍ രാമായണ വായനയും മറ്റു ചില ആചാരങ്ങളും നമ്മള്‍ ആചരിച്ചു പോന്നു....
മിഥുനം അവസാന ദിവസം വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കി, ചവറെല്ലാം പഴയ മുറത്തില്‍ ഇട്ടു ഒരു തിരിയും കത്തിച്ചു വെച്ച്, അതുവരെ ഉപയോഗിച്ച ചൂല്‍ ഉള്‍പ്പെടെ വീടിനു പുറത്തു കളയും....'ജേഷ്ഠ ഭഗവതി പോ പോ ' എന്ന് പറഞ്ഞാണ് കളയുന്നത്. വീട്ടമ്മ ഇത് ചെയ്തു കുളിച്ചു വന്നു വിളക്ക് കത്തിച്ചു ശ്രീ ഭഗവതിയെ കുടി ഇരുത്തും..
പിന്നീടുള്ള ദിവസങ്ങളില്‍ അഷ്ടമന്‍ഗല്യം ദശപുഷ്പം എന്നിവ വെച്ച് രാമായണം വായിക്കും..അന്നത്തെ പോലെ മഴയും ദാരിദ്ര്യവും ഇന്നില്ലെങ്കിലും ഈ മാസം നമ്മള്‍ രാമായണ വായനക്ക് പ്രാധാന്യം കൊടുക്കുന്നു..അങ്ങനെ കര്‍ക്കിടകം രാമായണ മാസവും നാലമ്പലം തോഴലും ഒക്കെ ആയി മലയാളി ആക്ഹോഷിക്കുന്നത് നല്ലത് തന്നെ..
രാമ, രാമ,രാമ, രാമ,രാമ, രാമ,പാഹിമാം,
രാമ പാദം ചേരണെ മുകുന്ദ, രാമ പാഹിമാം!