ഓമനകുട്ടന്‍ ഗോവിന്ദന്‍
ബലരാമനെ കൂടെ കൂടാതെ
കാമിനി മണി അമ്മതന്നിങ്കല്‍
സീമനിചെന്നുകെറിനാന്‍
അമ്മയുമപ്പോള്‍ മാറണച്ചിട്ടങ്ങുമ്മ വെച്ചു കിടാവിനെ..
അമ്മിഞ്ഞ നല്‍കി ആനന്ദിപ്പിച്ചു
ചിന്മയനപ്പോളോതിനാന്‍
'ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരുമായി വനത്തില്‍
കളിപ്പാനായി ഇപ്പോള്‍ ഞാന്‍ അമ്മെ പോകട്ടെ ?
അയ്യോ എന്നുണ്ണി പോകല്ലേ ഇപ്പോള്‍
തീയ്യുപോലുള്ള വെയിലല്ലേ ?
വേറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടിടക്കിങ്ങുണണുവാന്‍
നറുനെയ്യു കൂട്ടി ഉരുട്ടീട്ടും
നല്ലോരുറതൈരു കൂട്ടി ഉരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചിട്ടും
നല്ലോരുരുളയും എന്റെ മുരളിയും
തരികെയെന്നങ്ങുലാത്തി ചാഞ്ചാടി
സരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു....
No comments:
Post a Comment