Some Thoughts

Monday, December 12, 2011

Radha


നമ്മള്‍ കേരളീയര്‍ മാത്രമേ കൃഷ്ണനെ രാധയില്‍ നിന്നും അകറ്റി ക്ഷേത്രത്തില്‍ പ്രതിഷ്ടിചിട്ടുല്ല്....ബാക്കി എല്ലാവരും രാധേ ശ്യാം അല്ലെങ്കില്‍ രാധേ കൃഷ്ണ എന്നെ പറയാറുള്ളൂ..തിരുവനന്തപുരം അഭേടനണ്ടാസ്രമത്തില്‍ മാത്രമേ കൃഷ്ണന്റെ അഭിമുഖമായി നില്‍ക്കുന്ന രാധയെ ഞാന്‍ കണ്ടിട്ടുള്ളൂ. ചെറിയ ഉണ്ണികൃഷ്ണനും വലിയ രാധയും. രാധയ്ക്കും പൂജ ഉണ്ട്. രാധക്ക് സാരി ഉടുപ്പിക്കുന്ന ഒരു ചടങ്ങും ഉണ്ട്....വയസ്സായ ഒരു സന്യാസിനി അമ്മയാണ് അത് ചെയ്യുന്നത്..നിവര്‍ന്നു നില്ക്കാന്‍ മേള, ഒരുപാടു വയസ്സായി, കൂണും ഉണ്ട്..അമ്മയെക്കാള്‍ വലുപ്പമുള്ള രാധ..സരികളെല്ലാം ഓരോരുത്തര കൊണ്ടുവരും..ഓരോന്നും ഉടുപ്പിച്ചു നിര്‍ത്തി ഒരു ദിവസത്തെ പൂജ കഴിഞ്ഞു സാരി തിരിച്ചു കൊടുക്കുമം..curtain ഇട്ടു മറച്ചു അമ്മ രാധയുടെ സാരി മറ്റും..സ്വന്തം ശരീരത്തില്‍ പോലും നേരെ ഉടുക്കാന്‍ അറിയാത്ത ആ അമ്മ രാധയെ ദിവസവും ഒരുക്കുന്നത് കണ്ടാല്‍ എത്ര വലിയ Bridal make up cheyyunna beauticianum അതിശയിക്കും....സാരിക്ക് മാച്ച് ചെയ്യുന്ന ആഭരണങ്ങളും ഒക്കെ ധാരാളം ഉണ്ട് രാധക്ക്....എന്നും സന്ധ്യക്ക് ദീപാരാധന ആകുമ്പോഴേക്കും കണ്ണന്റെ കണ്ണിനു കുളിരെകാന്‍ ഈ രാധ ഒരുങ്ങി നില്‍ക്കും. കൃഷ്ണന്റെ ദീപാരാധന തൊഴുതു നേരെ തിരിഞ്ഞു നിന്നാല്‍ രാധയുടെതും തൊഴാം....
ഈ ആശ്രമത്തില്‍ വര്‍ഷങ്ങളായി അഖണ്ട നാമജപം നടക്കുന്നുണ്ട്..നമുക്കും അതില്‍ പങ്കു ചേരാം. ഒരാള്‍ നിര്‍ത്തുമ്പോള്‍ മറ്റൊരാള്‍ തുടങ്ങും....കേരളത്തില്‍ രാധയെ പൂജിക്കുന്ന വേറെ ഏതെന്കിലും ക്ഷേത്രം ഉണ്ടോ?

No comments:

Post a Comment