Some Thoughts

Saturday, December 17, 2011

കണ്ണന്‍

കര്‍മ ഭാരങ്ങള്‍ പേറിയെന്‍ ദേഹം
നന്നേ തളര്ന്നത്റിഞ്ഞില്ലേ കേശവാ?
ദര്‍ശനം കിട്ടുവാന്‍ ഇനിയും വൈകുമെ -
ന്നുച്ചഭാഷിണിതന്‍ ശബ്ദമെന്‍ കാതില്‍.....
ആവലാതികള്‍ ഒന്നുമില്ലല്ലോ..
കണ്ണന് നല്‍കുവാന്‍ അവില്പൊതിയുമില്ല
ഒന്ന് കാണുവാന്‍ കൊതിയായി മാധവാ
ഓടിപിടച്ചു ഞാനിത്രടം വന്നു....
കൂതതംബലതിന്‍ പടിയിലിരുന്നല്പം
കണ്ണുകളടഞ്ഞു മയങ്ങിയോ ഞാന്‍?
കണ്മുന്‍പില്‍ വന്നൊരു കൃഷ്ണ രൂപം...
കവിളില്‍ തലോടി മാഞ്ഞു പോയി.....
ഇന്നലെ കണ്ടൊരു സ്വപ്നത്തിന്‍ സായൂജ്യം
എങ്ങനെ വര്‍ണ്ണിക്കും വാക്കുകളാല്‍?

Tuesday, December 13, 2011

Charity

രന്തിദേവന്‍ എന്ന രാജാവ്‌ വലിയ ദാന ശീലന്‍ ആയിരുന്നു..ദാനം ചെയ്തു ഒടുവില്‍ ഒന്നും ഇല്ലാതെയായി. 48 ദിവസം ഭക്ഷണം കഴിക്കാതെ കിടക്കേണ്ടി വന്നു..49)0 ദിവസം അല്പം ഭക്ഷണം കിട്ടി..അത് കഴിക്കാന്‍ തുടങ്ങുപോള്‍ ഒരു വൃദ്ധ ബ്രാമണന്‍ വിശന്നു വലഞ്ഞു വരുന്നത് കണ്ടു. പകുതി ഭക്ഷണം അയാള്‍ക്ക് കൊടുത്തു..അപ്പോഴേക്കും ഒരു വേടന്‍ വന്നു. ബാക്കി ഭക്ഷണം രാജാവ്‌ അയാള്‍ക്കും കൊടുത്തു..അല്പം ജലം മാത്രം ബാക്കി ഉണ്ടായിരുന്നത് കുടിക്കാന്‍ ഭാവിച്ചപ്പോള്‍ ഒരു ചാണ്ടാളന്‍ ദാഹജലം ചോദിച്ചു..അതും കൊടുതപ്പോഴേക്കും രന്തിദേവന്‍ മോഹാലസ്യപ്പെട്ടു വീണു..
ഇന്ദ്രാദി ദേവന്മാരും മഹാവിഷ്ണുവും പ്രത്യക്ഷപ്പെട്ടു അദ്ധേഹത്തിനു മോക്ഷം നല്‍കി..
നമുക്ക് വേണ്ടതതതോ നമ്മുടെതല്ലതതോ ആര്‍ക്കു കൊടുത്താലും അത് ദാനമല്ല..സ്നേഹത്തോടെ ചെയ്യുന്ന ദാനമെല്ലാം സ്വീകരിക്കുന്നത് ഈശ്വരന്‍ തന്നെ....

Monday, December 12, 2011

oru orma


എന്നാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക്‌ വസ്ത്രവും ആഭരണങ്ങളും കൊടുത്തു തുടങ്ങിയത്? എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. വിഗ്രഹ ആരാധന തുടങ്ങിയ കാലത്ത് ഈ വസ്ത്രം ഈസ്വരന്മാര്‍ക്ക് നിഷിധംയിരുന്നോ എന്ന് സംശയം തോന്നുന്ന ഒരു കാര്യം പറയട്ടെ?
ചെറുപ്പത്തില്‍ kottayam തിരുന്നകര മഹാടെവനെയും തൊഴുതു പടി ഇറങ്ങി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉണ്ണി കൃഷ്നെയും തൊഴുതു ക്ഷേത്ര കുളത്തിനു sideil ഉള്ള ഇട വഴിയില്‍ കൂടെ തറവാട്ടിലേക്ക് നടക്കുമ്പോള്‍ വലതു വശ് ത് ഉയരം കൂടിയ ഒരു മതിലില്‍ ഉള്ള ചെറിയ ഒരു ദ്വാരത്തില്‍ കൂടെ നോക്കി തൊഴുക പതിവായിരുന്നു. തീരെ ചെറുപ്പത്തില്‍ എത്തി വലിഞ്ഞും പിന്നീട് കുനിഞ്ഞു നോക്കിയും അകത്തു എന്താണെന്നു അറിയാന്‍ ശ്രമിച്ചിട്ട് ഫ ലി ച്ചില്ല.
Tippuvinte പടയോട്ടക്കാലത്ത് കോഴിക്കോട്ട് നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി വന്ന ഞങ്ങളുടെ പൂര്‍വികര്‍ കൂടെ കൊണ്ടുവന്ന ശ്രീ രമ വിഗ്രഹം അവിടെ ഉണ്ടെന്നു മാത്രം അറിയാമായിരുന്നു. സ്ത്രീകള്‍ക്ക് ദര്‍ശനം നിരോധിചിരുന്നത് എന്തിനെന്ന് അറിയില്ല. മതിലില്‍ “V” shapeil ulla oru opening il കൂടി അകത്തു പ്രവേശിച്ചു കുടുംബത്തിലെ ഏതെന്കിലും പുരുഷന്‍ ഒരു തിരി കതിച്ചലായി..എന്തായാലും ഒരു ഉച്ചക്ക് ഞങ്ങള്‍ കുട്ടികള്‍ ഈ കോട്ടക്കകത്ത്‌ എന്താണെന്നു അറിയാന്‍ തീരുമാനിച്ചു..പത്തും പതിനഞ്ചും വയസ്സുള്ള പുരുഷന്മാരും ആര് വയസ്സുള്ള ഒരു ആണ്‍ കുട്ടിയും അകത്തു കയറി. പെണ്‍കുട്ടികള്‍ കാവല്‍ നിന്ന്..തിരിച്ചിറങ്ങിയ പുരുഷന്മാര്‍ ഒരു ഗൂദമായ ചിരിയോടെ നടന്നു നീങ്ങി. ഏറ്റവും ചെറിയ പുരുഷന്‍ മതില് ചാടാന്‍ പേടിച്ചു ഞങ്ങളുടെ സഹായം തേടി. എന്നിട്ട് ഉറക്കെ ഒരു announcement.. “ആ അമ്പോറ്റി ഉടുക്കക്കുന്ടിയ”. അപ്പോഴല്ലേ ഗുട്ടന്സു  മനസ്സിലായത്....ഉടുതുണി ഇല്ലാത്ത ശ്രീരാമനെ പെണ്ണുങ്ങള്‍ കാണണ്ട എന്ന് തന്നെ.
ഇപ്പോള്‍ അതെ കുറിച്ച് ചിന്തിക്കുമ്പോള്‍ തോന്നുന്ന സംശയം ആണ്, എന്ത് കൊണ്ട് ഒരു കഷണം തുണി കൊണ്ട് ആ ഭഗവാന്റെ നഗ്നത മറക്കുന്നതിനു പകരം ഇത്ര വലിയ മതില്‍ കെട്ടി സ്ത്രീകളെ അകറ്റി നിര്‍ത്തി? അന്ന് വിഗ്രഹങ്ങള്‍ക്ക്‌ ഉടയാടകള്‍ നിഷിധംയിരുന്നോ?
ആരും ശ്രദ്ധിക്കാതെ ആ ക്ഷേത്രം ജീര്‍ണിച്ചു പോയിരുന്നു. ഇപ്പോള്‍ ശ്രീരാമന് ഉടയാടകളും പൂജയും ഒക്കെ ഉള്ള ഒരു ക്ഷേത്രമായി അത് മാറിയെന്നു കേട്ട്..

Radha


നമ്മള്‍ കേരളീയര്‍ മാത്രമേ കൃഷ്ണനെ രാധയില്‍ നിന്നും അകറ്റി ക്ഷേത്രത്തില്‍ പ്രതിഷ്ടിചിട്ടുല്ല്....ബാക്കി എല്ലാവരും രാധേ ശ്യാം അല്ലെങ്കില്‍ രാധേ കൃഷ്ണ എന്നെ പറയാറുള്ളൂ..തിരുവനന്തപുരം അഭേടനണ്ടാസ്രമത്തില്‍ മാത്രമേ കൃഷ്ണന്റെ അഭിമുഖമായി നില്‍ക്കുന്ന രാധയെ ഞാന്‍ കണ്ടിട്ടുള്ളൂ. ചെറിയ ഉണ്ണികൃഷ്ണനും വലിയ രാധയും. രാധയ്ക്കും പൂജ ഉണ്ട്. രാധക്ക് സാരി ഉടുപ്പിക്കുന്ന ഒരു ചടങ്ങും ഉണ്ട്....വയസ്സായ ഒരു സന്യാസിനി അമ്മയാണ് അത് ചെയ്യുന്നത്..നിവര്‍ന്നു നില്ക്കാന്‍ മേള, ഒരുപാടു വയസ്സായി, കൂണും ഉണ്ട്..അമ്മയെക്കാള്‍ വലുപ്പമുള്ള രാധ..സരികളെല്ലാം ഓരോരുത്തര കൊണ്ടുവരും..ഓരോന്നും ഉടുപ്പിച്ചു നിര്‍ത്തി ഒരു ദിവസത്തെ പൂജ കഴിഞ്ഞു സാരി തിരിച്ചു കൊടുക്കുമം..curtain ഇട്ടു മറച്ചു അമ്മ രാധയുടെ സാരി മറ്റും..സ്വന്തം ശരീരത്തില്‍ പോലും നേരെ ഉടുക്കാന്‍ അറിയാത്ത ആ അമ്മ രാധയെ ദിവസവും ഒരുക്കുന്നത് കണ്ടാല്‍ എത്ര വലിയ Bridal make up cheyyunna beauticianum അതിശയിക്കും....സാരിക്ക് മാച്ച് ചെയ്യുന്ന ആഭരണങ്ങളും ഒക്കെ ധാരാളം ഉണ്ട് രാധക്ക്....എന്നും സന്ധ്യക്ക് ദീപാരാധന ആകുമ്പോഴേക്കും കണ്ണന്റെ കണ്ണിനു കുളിരെകാന്‍ ഈ രാധ ഒരുങ്ങി നില്‍ക്കും. കൃഷ്ണന്റെ ദീപാരാധന തൊഴുതു നേരെ തിരിഞ്ഞു നിന്നാല്‍ രാധയുടെതും തൊഴാം....
ഈ ആശ്രമത്തില്‍ വര്‍ഷങ്ങളായി അഖണ്ട നാമജപം നടക്കുന്നുണ്ട്..നമുക്കും അതില്‍ പങ്കു ചേരാം. ഒരാള്‍ നിര്‍ത്തുമ്പോള്‍ മറ്റൊരാള്‍ തുടങ്ങും....കേരളത്തില്‍ രാധയെ പൂജിക്കുന്ന വേറെ ഏതെന്കിലും ക്ഷേത്രം ഉണ്ടോ?

Krishnaaaa


ഒരിക്കല്‍ കട്ടില്‍ കളിച്ചു നടന്ന കുറെ യാദവ ബാലന്മാര്‍ ഒരു പൊട്ടാ കിണറ്റില്‍ വിശന്നും ദാഹിച്ചും ശരീരം വിമുക്തമാക്കാന്‍ വിഷമിച്ചു കഴിയുന്ന ഒരു ഓന്തിനെ  കണ്ടു. എത്ര ശ്രമിച്ചിട്ടും അതിനെ രക്ഷിക്കാന്‍ ആ കുട്ടികള്‍ക്ക് കഴിഞ്ഞില്ല. അവര്‍ സുഹൃത്തായ കൃഷ്ണന്റെ അടുത്തെത്തി വിവരം പറഞ്ഞു. കൃഷ്ണന്‍ രണ് കൈകളും കിണറ്റില്‍ ഇട്ടു ഓന്തിനെ രക്ഷിച്ചു..
ഭഗവാന്റെ സ്പര്‍ശം ഇട്ടപ്പോള്‍ ഓന്ത് കിരീട രൂപിയായ ഒരു യോധവായി പൂര്‍വ രൂപം പ്രാപിച്ചു. തന്‍ നൃഗന്‍ എന്നാ രാജാവായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു..
ഒരിക്കല്‍ അദ്ദേഹം ഒരു ബ്രാഹ്മണന് ദാനം ചെയ്ത പശുക്കളില്‍ ഒന്ന്  കൂട്ടം തെറ്റി തിരിച്ചു കൊട്ടാരത്തില്‍ എത്തി..ദാനം സ്വീകരിച്ച ബ്രാഹ്മണന്‍ ദാനം തിരിച്ചെടുത്തു എന്ന് കരുതി നൃഗനെ ശപിച്ചു.ഒന്തായി അന്ധകൂപത്തില്‍ കിടക്കട്ടെ എന്നായിരുന്നു ശാപം. ഭഗവാന്റെ സ്പര്‍ശത്താല്‍ ശാപ വിമുക്തി കിട്ടിയ നൃഗനെ ശ്രീ ക്രിശ്നനനുഗ്രഹിച്ചു.
ധര്മര്ധം ബ്രഹ്മനെ ദാനം.ധര്‍മം വര്‍ധിക്കാനാണ് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നത്..ധര്‍മത്തിന്റെ മുഖ്യ സ്ഥാനം കര്‍മ നൈപുണ്യം ആണ്..ആത്മാവിന്റെ പരമമായ ആശ്രയമാണ് ദാനം എന്ന് അറിഞ്ഞു വീണ്ടും അതില്‍ ഏര്‍പ്പെടാന്‍ നൃഗനെ ശ്രീ കൃഷ്ണന്‍ അനുഗ്രഹിച്ചു.....