Some Thoughts

Friday, May 25, 2012

Narayaneeyam

അല്ലയോ ഗുരുവായൂരപ്പാ!
അവിടുന്ന് താനുണ്ടാക്കിയ ജഗത്തിനെ തന്നില്‍ തന്നെ ലയിപ്പിക്കുന്നു എന്ന് ചിലന്തിയില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു..
സ്വന്തം ഉദരത്തില്‍ നിന്നും ഉണ്ടാകുന്ന നൂല്‍ കൊണ്ട് ചിലന്തി വല കെട്ടി അതിനെ സംരക്ഷിച്ചു അതില്‍ കഴിഞ്ഞു കൂടി വീണ്ടും അതിനെ അഴിച്ചു തന്നിലേക്ക് തന്നെ വലിച്ചെടുത്തു ഏകനായി ഇരിക്കുന്നു..
വേട്ടാളന്‍ തന്റെ കൂട്ടില്‍ കൊണ്ട് വെക്കുന്ന പുഴു വേട്ടാളനെ തന്നെ നിരന്തരം ചിന്തിച്ചു ഒടുവില്‍ വേട്ടാളനായി തീരുന്നു..
ജനനം മുതല്‍ മരണം വരെ അശുദ്ധവും മരിച്ചാല്‍ പിന്നെ വെറും വെണ്ണിറും ആയിട്ടുള്ള ഈ ദേഹവും വൈരാഗ്യ വിവേകങ്ങള്‍ ജനിപ്പിക്കുന്ന ഒരു ആചാര്യന്‍ ആണ്.
അല്ലയോ ഗുരുവായൂരപ്പാ, ഈ ദേഹത്തില്‍ എനിക്ക് വലിയ മോഹം ഭവിക്കുന്നു എന്നത് അത്യാശ്ചര്യകരം ആയിരിക്കുന്നു.. ഈ ദേഹമോഹത്തെ അങ്ങ് കളഞ്ഞു തരേണമേ!
നാരായണീയം; 93;8.

Monday, May 14, 2012

കുലീനയായ വധു

വിവാഹിതരായി ഭര്‍തൃ ഗൃഹത്തിലേക്കു ചെല്ലുന്ന നവ വധുക്കള്‍ അനുഷ്ടിക്കേണ്ട പെരുമാറ്റ രീതിയെപറ്റി കണ്വന്‍ ശകുന്തളയോട് പറയുന്നതായി കാളിദാസന്‍ എഴുതിയ വരികള്‍.....
"
സേവിചീടുക പൂജ്യരെ പ്രിയസഖി-
ക്കൊപ്പം സപത്നീജനം
ഭാവിചീടുക കാന്തനോടിടയൊലാ-
ധിക്കാരമേറ്റിടിലും
കാണിചീടുക ഭ്രുത്യരില്‍ ദയ, ഞെളി-
ന്ജീടായ്ക ഭാഗ്യങ്ങളില്‍,
വാണീടിങ്ങനെ കന്യയാള്‍ ഗൃഹണിയാ-
ളല്ലെന്കിലോ ബാധ താന്‍".....

Saturday, December 17, 2011

കണ്ണന്‍

കര്‍മ ഭാരങ്ങള്‍ പേറിയെന്‍ ദേഹം
നന്നേ തളര്ന്നത്റിഞ്ഞില്ലേ കേശവാ?
ദര്‍ശനം കിട്ടുവാന്‍ ഇനിയും വൈകുമെ -
ന്നുച്ചഭാഷിണിതന്‍ ശബ്ദമെന്‍ കാതില്‍.....
ആവലാതികള്‍ ഒന്നുമില്ലല്ലോ..
കണ്ണന് നല്‍കുവാന്‍ അവില്പൊതിയുമില്ല
ഒന്ന് കാണുവാന്‍ കൊതിയായി മാധവാ
ഓടിപിടച്ചു ഞാനിത്രടം വന്നു....
കൂതതംബലതിന്‍ പടിയിലിരുന്നല്പം
കണ്ണുകളടഞ്ഞു മയങ്ങിയോ ഞാന്‍?
കണ്മുന്‍പില്‍ വന്നൊരു കൃഷ്ണ രൂപം...
കവിളില്‍ തലോടി മാഞ്ഞു പോയി.....
ഇന്നലെ കണ്ടൊരു സ്വപ്നത്തിന്‍ സായൂജ്യം
എങ്ങനെ വര്‍ണ്ണിക്കും വാക്കുകളാല്‍?

Tuesday, December 13, 2011

Charity

രന്തിദേവന്‍ എന്ന രാജാവ്‌ വലിയ ദാന ശീലന്‍ ആയിരുന്നു..ദാനം ചെയ്തു ഒടുവില്‍ ഒന്നും ഇല്ലാതെയായി. 48 ദിവസം ഭക്ഷണം കഴിക്കാതെ കിടക്കേണ്ടി വന്നു..49)0 ദിവസം അല്പം ഭക്ഷണം കിട്ടി..അത് കഴിക്കാന്‍ തുടങ്ങുപോള്‍ ഒരു വൃദ്ധ ബ്രാമണന്‍ വിശന്നു വലഞ്ഞു വരുന്നത് കണ്ടു. പകുതി ഭക്ഷണം അയാള്‍ക്ക് കൊടുത്തു..അപ്പോഴേക്കും ഒരു വേടന്‍ വന്നു. ബാക്കി ഭക്ഷണം രാജാവ്‌ അയാള്‍ക്കും കൊടുത്തു..അല്പം ജലം മാത്രം ബാക്കി ഉണ്ടായിരുന്നത് കുടിക്കാന്‍ ഭാവിച്ചപ്പോള്‍ ഒരു ചാണ്ടാളന്‍ ദാഹജലം ചോദിച്ചു..അതും കൊടുതപ്പോഴേക്കും രന്തിദേവന്‍ മോഹാലസ്യപ്പെട്ടു വീണു..
ഇന്ദ്രാദി ദേവന്മാരും മഹാവിഷ്ണുവും പ്രത്യക്ഷപ്പെട്ടു അദ്ധേഹത്തിനു മോക്ഷം നല്‍കി..
നമുക്ക് വേണ്ടതതതോ നമ്മുടെതല്ലതതോ ആര്‍ക്കു കൊടുത്താലും അത് ദാനമല്ല..സ്നേഹത്തോടെ ചെയ്യുന്ന ദാനമെല്ലാം സ്വീകരിക്കുന്നത് ഈശ്വരന്‍ തന്നെ....

Monday, December 12, 2011

oru orma


എന്നാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക്‌ വസ്ത്രവും ആഭരണങ്ങളും കൊടുത്തു തുടങ്ങിയത്? എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. വിഗ്രഹ ആരാധന തുടങ്ങിയ കാലത്ത് ഈ വസ്ത്രം ഈസ്വരന്മാര്‍ക്ക് നിഷിധംയിരുന്നോ എന്ന് സംശയം തോന്നുന്ന ഒരു കാര്യം പറയട്ടെ?
ചെറുപ്പത്തില്‍ kottayam തിരുന്നകര മഹാടെവനെയും തൊഴുതു പടി ഇറങ്ങി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉണ്ണി കൃഷ്നെയും തൊഴുതു ക്ഷേത്ര കുളത്തിനു sideil ഉള്ള ഇട വഴിയില്‍ കൂടെ തറവാട്ടിലേക്ക് നടക്കുമ്പോള്‍ വലതു വശ് ത് ഉയരം കൂടിയ ഒരു മതിലില്‍ ഉള്ള ചെറിയ ഒരു ദ്വാരത്തില്‍ കൂടെ നോക്കി തൊഴുക പതിവായിരുന്നു. തീരെ ചെറുപ്പത്തില്‍ എത്തി വലിഞ്ഞും പിന്നീട് കുനിഞ്ഞു നോക്കിയും അകത്തു എന്താണെന്നു അറിയാന്‍ ശ്രമിച്ചിട്ട് ഫ ലി ച്ചില്ല.
Tippuvinte പടയോട്ടക്കാലത്ത് കോഴിക്കോട്ട് നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി വന്ന ഞങ്ങളുടെ പൂര്‍വികര്‍ കൂടെ കൊണ്ടുവന്ന ശ്രീ രമ വിഗ്രഹം അവിടെ ഉണ്ടെന്നു മാത്രം അറിയാമായിരുന്നു. സ്ത്രീകള്‍ക്ക് ദര്‍ശനം നിരോധിചിരുന്നത് എന്തിനെന്ന് അറിയില്ല. മതിലില്‍ “V” shapeil ulla oru opening il കൂടി അകത്തു പ്രവേശിച്ചു കുടുംബത്തിലെ ഏതെന്കിലും പുരുഷന്‍ ഒരു തിരി കതിച്ചലായി..എന്തായാലും ഒരു ഉച്ചക്ക് ഞങ്ങള്‍ കുട്ടികള്‍ ഈ കോട്ടക്കകത്ത്‌ എന്താണെന്നു അറിയാന്‍ തീരുമാനിച്ചു..പത്തും പതിനഞ്ചും വയസ്സുള്ള പുരുഷന്മാരും ആര് വയസ്സുള്ള ഒരു ആണ്‍ കുട്ടിയും അകത്തു കയറി. പെണ്‍കുട്ടികള്‍ കാവല്‍ നിന്ന്..തിരിച്ചിറങ്ങിയ പുരുഷന്മാര്‍ ഒരു ഗൂദമായ ചിരിയോടെ നടന്നു നീങ്ങി. ഏറ്റവും ചെറിയ പുരുഷന്‍ മതില് ചാടാന്‍ പേടിച്ചു ഞങ്ങളുടെ സഹായം തേടി. എന്നിട്ട് ഉറക്കെ ഒരു announcement.. “ആ അമ്പോറ്റി ഉടുക്കക്കുന്ടിയ”. അപ്പോഴല്ലേ ഗുട്ടന്സു  മനസ്സിലായത്....ഉടുതുണി ഇല്ലാത്ത ശ്രീരാമനെ പെണ്ണുങ്ങള്‍ കാണണ്ട എന്ന് തന്നെ.
ഇപ്പോള്‍ അതെ കുറിച്ച് ചിന്തിക്കുമ്പോള്‍ തോന്നുന്ന സംശയം ആണ്, എന്ത് കൊണ്ട് ഒരു കഷണം തുണി കൊണ്ട് ആ ഭഗവാന്റെ നഗ്നത മറക്കുന്നതിനു പകരം ഇത്ര വലിയ മതില്‍ കെട്ടി സ്ത്രീകളെ അകറ്റി നിര്‍ത്തി? അന്ന് വിഗ്രഹങ്ങള്‍ക്ക്‌ ഉടയാടകള്‍ നിഷിധംയിരുന്നോ?
ആരും ശ്രദ്ധിക്കാതെ ആ ക്ഷേത്രം ജീര്‍ണിച്ചു പോയിരുന്നു. ഇപ്പോള്‍ ശ്രീരാമന് ഉടയാടകളും പൂജയും ഒക്കെ ഉള്ള ഒരു ക്ഷേത്രമായി അത് മാറിയെന്നു കേട്ട്..