എന്നാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക് വസ്ത്രവും ആഭരണങ്ങളും കൊടുത്തു തുടങ്ങിയത്? എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. വിഗ്രഹ ആരാധന തുടങ്ങിയ കാലത്ത് ഈ വസ്ത്രം ഈസ്വരന്മാര്‍ക്ക് നിഷിധംയിരുന്നോ എന്ന് സംശയം തോന്നുന്ന ഒരു കാര്യം പറയട്ടെ?
ചെറുപ്പത്തില്‍ kottayam തിരുന്നകര മഹാടെവനെയും തൊഴുതു പടി ഇറങ്ങി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉണ്ണി കൃഷ്നെയും തൊഴുതു ക്ഷേത്ര കുളത്തിനു sideil ഉള്ള ഇട വഴിയില്‍ കൂടെ തറവാട്ടിലേക്ക് നടക്കുമ്പോള്‍ വലതു വശ് ത് ഉയരം കൂടിയ ഒരു മതിലില്‍ ഉള്ള ചെറിയ ഒരു ദ്വാരത്തില്‍ കൂടെ നോക്കി തൊഴുക പതിവായിരുന്നു. തീരെ ചെറുപ്പത്തില്‍ എത്തി വലിഞ്ഞും പിന്നീട് കുനിഞ്ഞു നോക്കിയും അകത്തു എന്താണെന്നു അറിയാന്‍ ശ്രമിച്ചിട്ട് ഫ ലി ച്ചില്ല.
Tippuvinte പടയോട്ടക്കാലത്ത് കോഴിക്കോട്ട് നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി വന്ന ഞങ്ങളുടെ പൂര്‍വികര്‍ കൂടെ കൊണ്ടുവന്ന ശ്രീ രമ വിഗ്രഹം അവിടെ ഉണ്ടെന്നു മാത്രം അറിയാമായിരുന്നു. സ്ത്രീകള്‍ക്ക് ദര്‍ശനം നിരോധിചിരുന്നത് എന്തിനെന്ന് അറിയില്ല. മതിലില്‍ “V” shapeil ulla oru opening il കൂടി അകത്തു പ്രവേശിച്ചു കുടുംബത്തിലെ ഏതെന്കിലും പുരുഷന്‍ ഒരു തിരി കതിച്ചലായി..എന്തായാലും ഒരു ഉച്ചക്ക് ഞങ്ങള്‍ കുട്ടികള്‍ ഈ കോട്ടക്കകത്ത് എന്താണെന്നു അറിയാന്‍ തീരുമാനിച്ചു..പത്തും പതിനഞ്ചും വയസ്സുള്ള പുരുഷന്മാരും ആര് വയസ്സുള്ള ഒരു ആണ്‍ കുട്ടിയും അകത്തു കയറി. പെണ്‍കുട്ടികള്‍ കാവല്‍ നിന്ന്..തിരിച്ചിറങ്ങിയ പുരുഷന്മാര്‍ ഒരു ഗൂദമായ ചിരിയോടെ നടന്നു നീങ്ങി. ഏറ്റവും ചെറിയ പുരുഷന്‍ മതില് ചാടാന്‍ പേടിച്ചു ഞങ്ങളുടെ സഹായം തേടി. എന്നിട്ട് ഉറക്കെ ഒരു announcement.. “ആ അമ്പോറ്റി ഉടുക്കക്കുന്ടിയ”. അപ്പോഴല്ലേ ഗുട്ടന്സു മനസ്സിലായത്....ഉടുതുണി ഇല്ലാത്ത ശ്രീരാമനെ പെണ്ണുങ്ങള്‍ കാണണ്ട എന്ന് തന്നെ.
ഇപ്പോള്‍ അതെ കുറിച്ച് ചിന്തിക്കുമ്പോള്‍ തോന്നുന്ന സംശയം ആണ്, എന്ത് കൊണ്ട് ഒരു കഷണം തുണി കൊണ്ട് ആ ഭഗവാന്റെ നഗ്നത മറക്കുന്നതിനു പകരം ഇത്ര വലിയ മതില്‍ കെട്ടി സ്ത്രീകളെ അകറ്റി നിര്‍ത്തി? അന്ന് വിഗ്രഹങ്ങള്‍ക്ക് ഉടയാടകള്‍ നിഷിധംയിരുന്നോ?
ആരും ശ്രദ്ധിക്കാതെ ആ ക്ഷേത്രം ജീര്‍ണിച്ചു പോയിരുന്നു. ഇപ്പോള്‍ ശ്രീരാമന് ഉടയാടകളും പൂജയും ഒക്കെ ഉള്ള ഒരു ക്ഷേത്രമായി അത് മാറിയെന്നു കേട്ട്..
No comments:
Post a Comment