Saturday, December 17, 2011

കണ്ണന്‍

കര്‍മ ഭാരങ്ങള്‍ പേറിയെന്‍ ദേഹം
നന്നേ തളര്ന്നത്റിഞ്ഞില്ലേ കേശവാ?
ദര്‍ശനം കിട്ടുവാന്‍ ഇനിയും വൈകുമെ -
ന്നുച്ചഭാഷിണിതന്‍ ശബ്ദമെന്‍ കാതില്‍.....
ആവലാതികള്‍ ഒന്നുമില്ലല്ലോ..
കണ്ണന് നല്‍കുവാന്‍ അവില്പൊതിയുമില്ല
ഒന്ന് കാണുവാന്‍ കൊതിയായി മാധവാ
ഓടിപിടച്ചു ഞാനിത്രടം വന്നു....
കൂതതംബലതിന്‍ പടിയിലിരുന്നല്പം
കണ്ണുകളടഞ്ഞു മയങ്ങിയോ ഞാന്‍?
കണ്മുന്‍പില്‍ വന്നൊരു കൃഷ്ണ രൂപം...
കവിളില്‍ തലോടി മാഞ്ഞു പോയി.....
ഇന്നലെ കണ്ടൊരു സ്വപ്നത്തിന്‍ സായൂജ്യം
എങ്ങനെ വര്‍ണ്ണിക്കും വാക്കുകളാല്‍?

No comments:

Post a Comment