ഒരിക്കല്‍ കട്ടില്‍ കളിച്ചു നടന്ന കുറെ യാദവ ബാലന്മാര്‍ ഒരു പൊട്ടാ കിണറ്റില്‍ വിശന്നും ദാഹിച്ചും ശരീരം വിമുക്തമാക്കാന്‍ വിഷമിച്ചു കഴിയുന്ന ഒരു ഓന്തിനെ കണ്ടു. എത്ര ശ്രമിച്ചിട്ടും അതിനെ രക്ഷിക്കാന്‍ ആ കുട്ടികള്‍ക്ക് കഴിഞ്ഞില്ല. അവര്‍ സുഹൃത്തായ കൃഷ്ണന്റെ അടുത്തെത്തി വിവരം പറഞ്ഞു. കൃഷ്ണന്‍ രണ് കൈകളും കിണറ്റില്‍ ഇട്ടു ഓന്തിനെ രക്ഷിച്ചു..
ഭഗവാന്റെ സ്പര്‍ശം ഇട്ടപ്പോള്‍ ഓന്ത് കിരീട രൂപിയായ ഒരു യോധവായി പൂര്‍വ രൂപം പ്രാപിച്ചു. തന്‍ നൃഗന്‍ എന്നാ രാജാവായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു..
ഒരിക്കല്‍ അദ്ദേഹം ഒരു ബ്രാഹ്മണന് ദാനം ചെയ്ത പശുക്കളില്‍ ഒന്ന് കൂട്ടം തെറ്റി തിരിച്ചു കൊട്ടാരത്തില്‍ എത്തി..ദാനം സ്വീകരിച്ച ബ്രാഹ്മണന്‍ ദാനം തിരിച്ചെടുത്തു എന്ന് കരുതി നൃഗനെ ശപിച്ചു.ഒന്തായി അന്ധകൂപത്തില്‍ കിടക്കട്ടെ എന്നായിരുന്നു ശാപം. ഭഗവാന്റെ സ്പര്‍ശത്താല്‍ ശാപ വിമുക്തി കിട്ടിയ നൃഗനെ ശ്രീ ക്രിശ്നനനുഗ്രഹിച്ചു.
“ധര്മര്ധം ബ്രഹ്മനെ ദാനം.” ധര്‍മം വര്‍ധിക്കാനാണ് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നത്..ധര്‍മത്തിന്റെ മുഖ്യ സ്ഥാനം കര്‍മ നൈപുണ്യം ആണ്..ആത്മാവിന്റെ പരമമായ ആശ്രയമാണ് ദാനം എന്ന് അറിഞ്ഞു വീണ്ടും അതില്‍ ഏര്‍പ്പെടാന്‍ നൃഗനെ ശ്രീ കൃഷ്ണന്‍ അനുഗ്രഹിച്ചു.....
No comments:
Post a Comment