Some Thoughts

Thursday, June 14, 2012

രമണ മഹര്‍ഷി

ശ്രീ രമണഭഗവാന്‍ തന്റെ പിതാവാണെന്ന ഒരു ഭാവത്തില്‍ ഭക്തി ചെയ്തിരുന്ന നിഷ്കളങ്ക ഭക്തനായിരുന്നു സുബ്ബരാമയ്യ. ഇദ്ദേഹത്തിന് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ലളിതയും ഇന്ദിരയും. ഈ രണ്ടു പെണ്‍കുട്ടികളും ഭഗവാന്റെ വാല്സല്യത്തിനു പാത്രീഭൂതരാണ്‌ു.
ലളിത രമണഭഗവാന്റെ മുറിയില്‍ കടന്നു ഭഗവാന്റെ വടിയും പുസ്തകങ്ങളും എല്ലാം എടുക്കുകയും കളിക്കുകയും ഒക്കെ ചെയ്യും.
കുറുമ്പ് കാണിക്കുന്ന ഈ അഞ്ചു വയസ്സുകാരിയോടു ഭഗവാന്‍ ഇടയ്ക്കിടയ്ക്ക്, "ഹേയ്, എന്താ ചെയ്യുന്നത്?" എന്ന് ചോദിക്കും.
അപ്പോള്‍ അവള്‍ "ഇല്ല, ഒന്നും ചെയ്യുന്നില്ല." എന്ന് മറുപടി പറയും.
ഇത് കേട്ട് ഭഗവാന്‍ ചിരിച്ചു കൊണ്ട്, " , ഹാ! അങ്ങനെ തന്നെ ഇരുന്നാല്‍ ജ്ഞാനമായി." ശരീരം ഇത്ര കുറുമ്പ് കാണിച്ചിട്ടും ഞാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നുവല്ലോ. , അത് തന്നെ സത്യം!"
ഇന്ദിര എന്ന കുട്ടി ഭഗവാന്റെ പരമകൃപക്ക് പാത്രീഭൂതയായി. ഈ കുഞ്ഞിനോട് ഭഗവാന്‍ വളരെ ശ്രദ്ധയോടെ സംസാരിക്കുന്നത് ഒരു ഭക്തന്‍ ഒരിക്കല്‍ ശ്രദ്ധിച്ചു കേട്ടു..
ഭഗവാന്‍ പറഞ്ഞു കൊടുക്കുന്ന വിഷയം കേട്ട് പണ്ഡിതനായ ആ ഭക്തന്‍ ആശ്ചര്യപ്പെട്ടു.
"
ദേഹം നാഹം - ശരീരം ഞാന്‍ അല്ലാ..
കോഹം ? പിന്നെ ഞാന്‍ ആര്‍? , സോഹം - ഞാന്‍ ആത്മാവാണ്. " എന്നിങ്ങനെ ആ കുഞ്ഞിനെ കാണാപാഠം പഠിപ്പിക്കുകയായിരുന്നു ഭഗവാന്‍.
ഇത് കേട്ട്, "ഭഗവാനെ, വലിയ പണ്ഡിതന്മാര്‍ക്ക് പോലും വിഷമമുള്ള ഈ ജ്ഞാനം കുട്ടിക്ക് മനസ്സിലാകുമോ?" എന്ന് ആ ഭക്തന്‍ ചോദിച്ചു.
ഈ ചോദ്യം കേട്ട് ശ്രീ ഭഗവാന്‍ തന്റെ ഉജ്ജ്വലമായ ദൃഷ്ടി ആ ഭക്തന്റെ നേരെ തിരിച്ചു "എന്താ ഓയ്‌, ബുദ്ധികൊണ്ട് അറിയുന്നത് മാത്രമേ അറിവാകുന്നുള്ള്‌ുവോ?
ആ ചോദ്യത്തിന് പുറകിലുള്ള ഗാംഭീര്യം ഭക്തനെ അപരാധ ബോധം കൊണ്ട് ഭയചകിതനാക്കി.
കൃപ കൊണ്ടാണ് അറിവുണ്ടാകുന്നതെന്ന പാഠം അദ്ദേഹത്തിനെ ഓര്‍മ്മിപ്പിച്ചു ഈ വാക്കുകള്‍.

പെരുന്തച്ചന്‍

പെരുന്തച്ചന്‍ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്ത് ചെന്നു. അവിടെ ചെന്നാല്‍ പുറത്തു നില്ക്കു കയേ പതിവുള്ളൂ. അവിടെ നിന്ന് കൊണ്ട് അഗ്നിഹോത്രി എന്ത് ചെയ്യുകയാണെന്ന് അന്വേഷിച്ചു. അദ്ദേഹം സഹസ്രാവൃത്തി കഴിക്കുകയാണെന്നു ഭൃത്യന്മാര്‍ പറഞ്ഞു. ഉടനെ പെരുന്തച്ചന്‍ നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു.
പെരുന്തച്ചന്‍ പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്കാരത്ത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.
പിന്നെ അന്വേഷിച്ചപ്പോള്‍ ഗണപതി ഹോമം ആയിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.
ഇങ്ങനെ പെരുന്തച്ചന്‍ അന്വേഷിച്ചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണു പൂജ, ശിവ പൂജ, സാളഗ്രാമാപുഷ്പാന്ജലി, വൈശ്യം മുതലായി ഓരോന്ന് ചെയ്തു കൊണ്ടിരിക്കയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിച്ചു.
അഗ്നിഹോത്രി പുറത്തു വന്നപ്പോള്‍ ഉച്ച ആയി..
പെരുന്തച്ചന്‍:- തെവാരമെല്ലാം കഴിഞ്ഞോ?”
അഗ്നിഹോത്രി:- ഏകദേശം എല്ലാം കഴിഞ്ഞു. നീ വന്നിട്ട് അധിക നേരമായി അല്ലെ? ഇരുന്നു മുഷിഞ്ഞോ?”
പെരുന്തച്ചന്‍:-ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്ക്കേടുണ്ടയില്ല. ഇവിടെ ഞാന്‍ അനേകം കുഴികള്‍ കുഴിച്ചു. പക്ഷെ ഒന്നിലും വെള്ളം കണ്ടില്ല. ഇത്രയും നേരം കൊണ്ട് അനേകം കുഴികള്‍ കുഴിക്കാതെ ഒരെണ്ണം കുഴിചിരുന്നെന്കില്‍ ഇപ്പോള്‍ വെള്ളം കാണാമായിരുന്നു.
ഇത് കേട്ടപ്പോള്‍ പെരുന്തച്ചന്‍ തന്നെ ആക്ഷേപിക്കയാണ് ചെയ്തതെന്നും പെരുന്തച്ചന്‍ പറഞ്ഞതിന്റെ സാരം അനേകം ഈശ്വരന്മാരെ കുറേശ്ശെ സേവിക്കുന്നത് വെറുതെ ആണെന്നും ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അത് നല്ലതുപോലെയായാല്‍ ഫലസിദ്ധി ഉണ്ടാകുമെന്നാണെന്നും, ഇത് തന്റെ തേവാരത്തെ കുറിച്ചാണെന്നും അഗ്നിഹോത്രിക്ക് മനസ്സിലായി. പല കുഴികളായാലും അവ പതിവായി കുറേശ്ശെ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്ക്ക് പരസ്പര ബന്ധം ഉണ്ടായിരിക്കുന്നത് കൊണ്ട് എല്ലാത്തിന്റെയും ചുവടു ഒന്ന് തന്നെ ആണെന്ന് വിചാരിക്കാവുന്നതാണ്.
പെരുന്തച്ചന്‍ :- ചുവടെല്ലതിനും ഒന്നാണെന്നുള്ള ഓര്മ വിട്ടുപോകാതെ ഇരുന്നാല്‍ മതി. പിന്നെ എത്ര വേണമെങ്കിലും കുഴിക്കം. എല്ലാത്തിലും വെള്ളവും കാണും.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ നിന്നും.....