കര്‍ക്കടക മാസത്തെ അടുത്ത കാലത്താണ് 'രാമായണ മാസം ' എന്ന് പറഞ്ഞു തുടങ്ങിയത്....പണ്ടുള്ളവര്‍ 'പഞ്ഞ മാസം' എന്ന് പറഞ്ഞിരുന്നു....
മഴ കാരണം കൃഷിക്കാരും മറ്റും ജോലി ഇല്ലാതെ വീട്ടില്‍ തന്നെ ഇരിക്കേണ്ടി
വരുന്ന അവസ്ഥ....ദാരിദ്ര്യവും, പകര്‍ച്ച വ്യാധിയും ഒക്കെ ആയി മനുഷ്യരും
വളര്‍ത്തു മൃഗങ്ങളും ബുദ്ധിമുട്ടിയിരുന്ന കാലം....
ഈ കഷ്ട സമയത്തെ അതിജീവിക്കാന്‍ രാമായണ വായനയും മറ്റു ചില ആചാരങ്ങളും നമ്മള്‍ ആചരിച്ചു പോന്നു....
മിഥുനം അവസാന ദിവസം വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കി, ചവറെല്ലാം
പഴയ മുറത്തില്‍ ഇട്ടു ഒരു തിരിയും കത്തിച്ചു വെച്ച്, അതുവരെ ഉപയോഗിച്ച
ചൂല്‍ ഉള്‍പ്പെടെ വീടിനു പുറത്തു കളയും....'ജേഷ്ഠ ഭഗവതി പോ പോ ' എന്ന്
പറഞ്ഞാണ് കളയുന്നത്. വീട്ടമ്മ ഇത് ചെയ്തു കുളിച്ചു വന്നു വിളക്ക് കത്തിച്ചു
ശ്രീ ഭഗവതിയെ കുടി ഇരുത്തും..
പിന്നീടുള്ള ദിവസങ്ങളില്‍ അഷ്ടമന്‍ഗല്യം
ദശപുഷ്പം എന്നിവ വെച്ച് രാമായണം വായിക്കും..അന്നത്തെ പോലെ മഴയും
ദാരിദ്ര്യവും ഇന്നില്ലെങ്കിലും ഈ മാസം നമ്മള്‍ രാമായണ വായനക്ക് പ്രാധാന്യം
കൊടുക്കുന്നു..അങ്ങനെ കര്‍ക്കിടകം രാമായണ മാസവും നാലമ്പലം തോഴലും ഒക്കെ ആയി
മലയാളി ആക്ഹോഷിക്കുന്നത് നല്ലത് തന്നെ..
രാമ, രാമ,രാമ, രാമ,രാമ, രാമ,പാഹിമാം,
രാമ പാദം ചേരണെ മുകുന്ദ, രാമ പാഹിമാം!