Saturday, November 12, 2011
Saturday, November 5, 2011
Thathasthu
പണ്ടത്തെ മുത്തശ്ശിമാര്‍ കൊച്ചു മക്കള്‍ക്ക് പല നല്ല കാര്യങ്ങളും രസകരമായി പറഞ്ഞു കൊടുത്തിരുന്നു..നല്ല വാക്ക് പറയണം, നല്ലത് ചിന്തിക്കണം , നല്ലത് പ്രവര്‍ത്തിക്കണം എന്ന് ഞങ്ങളോട് പറഞ്ഞിരുന്നത് ഇങ്ങനെയാണ്.
ഭൂമി ഉരുണ്ടതാണ്. സൃഷ്ടി സ്ഥിതി സംഹരകാരായ ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ ഭൂമിയിലെ ജീവജാലങ്ങളെ എപ്പോഴും അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു..അവര്‍ എപ്പോഴും "തഥാസ്തു" എന്ന് പറഞ്ഞു കൊണ്ടിരിക്കും. നമ്മള്‍ നല്ലത് പറയുകയും ചിന്തിക്കുകയും ചെയ്താല്‍ നല്ലതും അല്ലെങ്കില്‍ മോശം ഭലവും നമുക്ക് വരും എന്ന് അവര്‍ വിശ്വസിപ്പിച്ചു. കുട്ടികളെ പഠിപ്പിച്ചു.
അനേകം കൈകളുള്ള ഈശ്വരന്മാര്‍ ഈ ഭൂമിയുടെ ചുറ്റും ഉള്ളതായി കുട്ടികള്‍ ഭാവന ചെയ്തു. അന്നത്തെ കാലത്ത് ഈശ്വരന്മാരുടെ പടങ്ങള്‍ തറവാട്ടില്‍ ഇല്ലായിരുന്നു. അറവാതിലിനു മുന്‍പില്‍ നടുമുറ്റത്തേക്ക് ഒരു വലിയ നിലവിളക്ക് കൊളുത്തി അതിനു ചുറ്റും ഇരുന്നു നാമം ജപിക്കും. ഓരോരുത്തരും അവനവന്റെ ഭാവനക്ക് അനുസരിച്ച് ഈശ്വരന് രൂപം ഉണ്ടാക്കി. തിരുനക്കര ക്ഷേത്രത്തിലെ ശിവ ലിംഗം മഹേശ്വരനയും കൃഷ്ണ സ്വാമി അമ്പലത്തിലെ കൃഷ്ണന്‍ വിഷ്ണു ആയും ഞാന്‍ സങ്കല്പിച്ചിരുന്നു. ബ്രഹ്മാവിന് മാത്രം രൂപം കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കാരണം, വളരെ ചെറുപ്പത്തില്‍ ക്ഷേത്രത്തിലെ ബ്രഹ്മ രക്ഷ്സ് ആണ് ബ്രഹ്മാവ് എന്നാണ് വിചാരിച്ചിരുന്നത്. ആ നട എപ്പോഴും അടഞ്ഞു കിടക്കും. അവിടെ നിന്ന് തോഴരുത് എന്ന് താക്കീതു ഉണ്ടായിരുന്നു.. ഈ ഈശ്വരന്‍ മാര്‍ക്കൊന്നും ആഭരണമോ വസ്ത്രമോ അന്ന് കണ്ടിട്ടില്ല. അര്‍ച്ചന കഴിക്കുമ്പോള്‍ വിഗ്രഹത്തില്‍ പറ്റി പിടിക്കുന്ന കൂവളത്തില തുളസി ഇതായിരുന്നു അവരുടെ ആഭരണം.
ഈ "തഥാസ്തു" കഥ ഞങ്ങള്‍ വിശ്വസിച്ചു. അങ്ങനെ കര്‍മ ഭലം എന്തെന്ന് മനസ്സിലാക്കി. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം ആണ് ഈസ്വരനെന്നും മനസ്സിലാക്കി. ഈശ്വരന്റെ രൂപവും നാം തന്നെ നമ്മുടെ ഉള്ളില്‍ ഉണ്ടാക്കുന്നത് ആണെന്നും വിശ്വസിച്ചു .---------------------------------------------------------------------------------------------------------
Tuesday, November 1, 2011
Murudeshwara Temple
Subscribe to:
Posts (Atom)