ശ്രീ രമണഭഗവാന്‍ തന്റെ പിതാവാണെന്ന ഒരു ഭാവത്തില്‍ ഭക്തി
ചെയ്തിരുന്ന നിഷ്കളങ്ക
ഭക്തനായിരുന്നു സുബ്ബരാമയ്യ.
ഇദ്ദേഹത്തിന് രണ്ടു പെണ്‍കുട്ടികള്‍
ഉണ്ടായിരുന്നു. ലളിതയും ഇന്ദിരയും. ഈ
രണ്ടു പെണ്‍കുട്ടികളും ഭഗവാന്റെ
വാല്സല്യത്തിനു പാത്രീഭൂതരാണ്‌ു.
ലളിത രമണഭഗവാന്റെ മുറിയില്‍ കടന്നു ഭഗവാന്റെ വടിയും പുസ്തകങ്ങളും എല്ലാം എടുക്കുകയും കളിക്കുകയും ഒക്കെ ചെയ്യും.
കുറുമ്പ് കാണിക്കുന്ന ഈ അഞ്ചു വയസ്സുകാരിയോടു ഭഗവാന്‍ ഇടയ്ക്കിടയ്ക്ക്, "ഹേയ്, എന്താ ചെയ്യുന്നത്?" എന്ന് ചോദിക്കും.
അപ്പോള്‍ അവള്‍ "ഇല്ല, ഒന്നും ചെയ്യുന്നില്ല." എന്ന് മറുപടി പറയും.
ഇത് കേട്ട് ഭഗവാന്‍ ചിരിച്ചു കൊണ്ട്, " ഹ, ഹാ! അങ്ങനെ തന്നെ ഇരുന്നാല്‍ ജ്ഞാനമായി." ശരീരം ഇത്ര കുറുമ്പ് കാണിച്ചിട്ടും ഞാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നുവല്ലോ. , അത് തന്നെ സത്യം!"
ഇന്ദിര എന്ന കുട്ടി ഭഗവാന്റെ പരമകൃപക്ക് പാത്രീഭൂതയായി. ഈ കുഞ്ഞിനോട് ഭഗവാന്‍ വളരെ ശ്രദ്ധയോടെ സംസാരിക്കുന്നത് ഒരു ഭക്തന്‍ ഒരിക്കല്‍ ശ്രദ്ധിച്ചു കേട്ടു..
ഭഗവാന്‍ പറഞ്ഞു കൊടുക്കുന്ന വിഷയം കേട്ട് പണ്ഡിതനായ ആ ഭക്തന്‍ ആശ്ചര്യപ്പെട്ടു.
"ദേഹം നാഹം - ശരീരം ഞാന്‍ അല്ലാ..
കോഹം ? പിന്നെ ഞാന്‍ ആര്‍? , സോഹം - ഞാന്‍ ആത്മാവാണ്. " എന്നിങ്ങനെ ആ കുഞ്ഞിനെ കാണാപാഠം പഠിപ്പിക്കുകയായിരുന്നു ഭഗവാന്‍.
ഇത് കേട്ട്, "ഭഗവാനെ, വലിയ പണ്ഡിതന്മാര്‍ക്ക് പോലും വിഷമമുള്ള ഈ ജ്ഞാനം കുട്ടിക്ക് മനസ്സിലാകുമോ?" എന്ന് ആ ഭക്തന്‍ ചോദിച്ചു.
ഈ ചോദ്യം കേട്ട് ശ്രീ ഭഗവാന്‍ തന്റെ ഉജ്ജ്വലമായ ദൃഷ്ടി ആ ഭക്തന്റെ നേരെ തിരിച്ചു "എന്താ ഓയ്, ബുദ്ധികൊണ്ട് അറിയുന്നത് മാത്രമേ അറിവാകുന്നുള്ള്‌ുവോ?
ആ ചോദ്യത്തിന് പുറകിലുള്ള ഗാംഭീര്യം ഭക്തനെ അപരാധ ബോധം കൊണ്ട് ഭയചകിതനാക്കി.
കൃപ കൊണ്ടാണ് അറിവുണ്ടാകുന്നതെന്ന പാഠം അദ്ദേഹത്തിനെ ഓര്‍മ്മിപ്പിച്ചു ഈ വാക്കുകള്‍.

Wonderful! Thank you for posting.
ReplyDelete