പെരുന്തച്ചന്‍ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ
ഇല്ലത്ത് ചെന്നു. അവിടെ ചെന്നാല്‍ പുറത്തു നില്ക്കു കയേ പതിവുള്ളൂ. അവിടെ നിന്ന്
കൊണ്ട് അഗ്നിഹോത്രി എന്ത് ചെയ്യുകയാണെന്ന് അന്വേഷിച്ചു. അദ്ദേഹം
സഹസ്രാവൃത്തി കഴിക്കുകയാണെന്നു ഭൃത്യന്മാര്‍ പറഞ്ഞു. ഉടനെ പെരുന്തച്ചന്‍
നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു.
പെരുന്തച്ചന്‍ പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്കാരത്ത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.
പിന്നെ അന്വേഷിച്ചപ്പോള്‍ ഗണപതി ഹോമം ആയിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.
ഇങ്ങനെ പെരുന്തച്ചന്‍ അന്വേഷിച്ചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണു പൂജ, ശിവ പൂജ, സാളഗ്രാമാപുഷ്പാന്ജലി, വൈശ്യം മുതലായി ഓരോന്ന് ചെയ്തു കൊണ്ടിരിക്കയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിച്ചു.
അഗ്നിഹോത്രി പുറത്തു വന്നപ്പോള്‍ ഉച്ച ആയി..
പെരുന്തച്ചന്‍:- “തെവാരമെല്ലാം കഴിഞ്ഞോ?”
അഗ്നിഹോത്രി:- “ഏകദേശം എല്ലാം കഴിഞ്ഞു. നീ വന്നിട്ട് അധിക നേരമായി അല്ലെ? ഇരുന്നു മുഷിഞ്ഞോ?”
പെരുന്തച്ചന്‍:-“ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്ക്കേടുണ്ടയില്ല. ഇവിടെ ഞാന്‍ അനേകം കുഴികള്‍ കുഴിച്ചു. പക്ഷെ ഒന്നിലും വെള്ളം കണ്ടില്ല. ഇത്രയും നേരം കൊണ്ട് അനേകം കുഴികള്‍ കുഴിക്കാതെ ഒരെണ്ണം കുഴിചിരുന്നെന്കില്‍ ഇപ്പോള്‍ വെള്ളം കാണാമായിരുന്നു. “
ഇത് കേട്ടപ്പോള്‍ പെരുന്തച്ചന്‍ തന്നെ ആക്ഷേപിക്കയാണ് ചെയ്തതെന്നും പെരുന്തച്ചന്‍ പറഞ്ഞതിന്റെ സാരം അനേകം ഈശ്വരന്മാരെ കുറേശ്ശെ സേവിക്കുന്നത് വെറുതെ ആണെന്നും ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അത് നല്ലതുപോലെയായാല്‍ ഫലസിദ്ധി ഉണ്ടാകുമെന്നാണെന്നും, ഇത് തന്റെ തേവാരത്തെ കുറിച്ചാണെന്നും അഗ്നിഹോത്രിക്ക് മനസ്സിലായി. “പല കുഴികളായാലും അവ പതിവായി കുറേശ്ശെ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്ക്ക് പരസ്പര ബന്ധം ഉണ്ടായിരിക്കുന്നത് കൊണ്ട് എല്ലാത്തിന്റെയും ചുവടു ഒന്ന് തന്നെ ആണെന്ന് വിചാരിക്കാവുന്നതാണ്.”
പെരുന്തച്ചന്‍ :- “ചുവടെല്ലതിനും ഒന്നാണെന്നുള്ള ഓര്മ വിട്ടുപോകാതെ ഇരുന്നാല്‍ മതി. പിന്നെ എത്ര വേണമെങ്കിലും കുഴിക്കം. എല്ലാത്തിലും വെള്ളവും കാണും.”
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യില്‍ നിന്നും.....

No comments:
Post a Comment